ഭാരത സെന്‍സസ് 2011
സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര/ സംസ്ഥാന സര്‍വീസില്‍ നിന്നും
വിരമിച്ചവരില്‍ നിന്നും ഭാരതസര്‍ക്കാര്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് നിശ്ചിത
മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു
സ്റ്റാറ്റിസ്റ്റിക്കല്‍, അഡ്മിനിസ്ട്രേഷന്‍,
മാപ്പ്, പ്രിന്റിങ്, ഇ.ഡി.പി സെക്ഷനുകളിലായി ആറുമാസത്തേക്കാണ് നിയമനം.
നിയമ പാലനത്തിനും നീതി
നിര്‍വഹണത്തിനും കണ്ണൂര്‍ ജില്ലാ മാതൃകയാവണമെന്ന് ഡയറക്ടര്‍ ഓഫ്
പ്രോസിക്യൂഷന്‍സ് വി.സി. ഗോവിന്ദന്‍ നായര്‍ പ്രസ്താവിച്ചു. കണ്ണൂര്‍ കലക്‌റേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍ ക്രിമിനല്‍ നീതിനിയമം ജില്ലയില്‍ ശക്തിപ്പെടുത്തുന്നതിനായും
പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥരും തമ്മിലുളള ബന്ധം
മെച്ചപ്പെടുത്തതിനുമുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാര്‍വ്വദേശീയ മഹിളാദിനത്തിന്റെ ഭാഗമായി കേരള സംസ്ഥാന വനിതാ കമ്മീഷനും യുവജനക്ഷേമ ബോര്‍ഡും കണ്ണൂര്‍ പോലീസ് ഓഡിറ്റോറിയത്തില്‍ സ്ത്രീധന വിമുക്ത കേരളം ആര്‍ഭാട രഹിത വിവാഹം എന്ന വിഷയത്തിന്റെ പ്രചരണ വര്‍ഷ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി. ദേവസ്വം വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയില്‍ റോഡ് നവീകരണം, കെട്ടിട നിര്‍മ്മാണം, പാര്‍ശ്വഭിത്തി കെട്ടല്‍ തുടങ്ങിയ വിവിധ വികസന പ്രവൃത്തികള്‍ക്ക് ജില്ലാ കലക്ടറുടെ ഭരണാനുമതിയായി. ഇവക്ക് നിയമസഭാംഗങ്ങളുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 1,91,43,550 രൂപയും പാര്‍ലമെന്റ് അംഗങ്ങളുടെ വികസന നിധിയില്‍ നിന്നും 22,43,264 രൂപയുമാണ് അനുവദിച്ചത്.
ഇന്ത്യാ ഗവണ്‍മെന്റ് ജലകൃഷി
നടത്തുന്നതിനായി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും
അതുപ്രകാരം ലിറ്റോപിനയ്സ് വനാമി (ഫസഫിക് വൈറ്റ് (ഷിമ്പ്) എന്ന ചെമ്മീന്റെ കൃഷി
നടത്തുന്നത് നിയന്ത്രിച്ചിട്ടുളളതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
രോഗാണു വിമുക്തമായ തളള ചെമ്മിനുകളെ ഉപയോഗപ്പെടുത്തി അംഗീകൃത ഹാച്ചറികളില്‍
ഉല്‍പാദിപ്പിച്ചിട്ടുളള ചെമ്മീന്‍ കുഞ്ഞുങ്ങളെ മാത്രമേ ഈ നിയമപ്രകരം കൃഷിചെയ്യാന്‍
ഉപയോഗിക്കാവൂ.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും
ജില്ലാ സാക്ഷരതാ സമിതിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നു വരുന്ന
സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ കിരണ്‍ പദ്ധതിയുടെ അവസാന പരീക്ഷ
മാര്‍ച്ച് 13 ന് നടക്കും. 230 കേന്ദ്രങ്ങളിലായി 3100 പേര്‍ പരീക്ഷ എഴുതും.
എന്റെ ഗ്രാമം വെബ്പോര്‍ട്ടലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് യു.പി.ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍
ജില്ലയില്‍ സഹകരണ സ്ഥാപനങ്ങളിലൂടെ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നതിന്
കണ്‍സ്യൂമര്‍ഫെഡറേഷനെ സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയതായി ജോ. രജിസ്ട്രാര്‍
(ജനറല്‍) അറിയിച്ചു. കിലോക്ക് 12 രൂപ നിരക്കില്‍ അതാത് പ്രദേശത്തെ സഹകരണസംഘങ്ങള്‍
കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിക്കുന്നതിനും ആയത് കണസ്യൂമര്‍ ഫെഡറേഷന്
കൈമാറുവാനും നെല്ല് ശേഖരിക്കുന്ന സമയത്ത് തന്നെ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില
നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയില്‍ ഉല്‍സവങ്ങള്‍ക്കും മറ്റ് ആഘോഷചടങ്ങുകളിലും ആനകളെ
പങ്കെടുപ്പിക്കുന്നതിന് നിയന്ത്രണം. മദപ്പാടുളളതും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്തതുമായ ആനകളെ ഉല്‍സവങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നതായും ആനകള്‍
വിരണ്ടോടുന്നത് വര്‍ദ്ധിച്ചു വരുന്നതായും ഇതു കാരണം ജനങ്ങളുടെ ജീവന് ഭീഷണി
ഉണ്ടാകുന്നതായും ബോദ്ധ്യമായതിനാലാണിത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന
ഉല്‍സവങ്ങള്‍ മറ്റ് ആഘോഷച്ചടങ്ങുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍, ഭാരവാഹികള്‍ ,
ചടങ്ങുകളില്‍ ആനയെ പങ്കെടുപ്പിക്കുന്നതിനും എഴുന്നളളിക്കുന്നതിനും വേണ്ടി
കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥര്‍, പാപ്പാന്‍മാര്‍, ആന ഏജന്റുമാര്‍ എന്നിവര്‍ക്കായി
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്റ്റ്ട്രേറ്റ് ക്രിമിനല്‍ നടപടി നിയമം
144- വകുപ്പു പ്രകാരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.